Skip to content

അദ്ദേഹമെന്നെ നോക്കിയത് കുട്ടിയെ പോലെ, റിക്കി പോണ്ടിങിനെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് കോച്ചുമായ റിക്കി പോണ്ടിങിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരിശീലകനായിരുന്നപ്പോൾ പോണ്ടിങ് തന്നെ നോക്കിയത് കുട്ടികളെ പോലെയാണന്നും അവിടെ തന്റെ അച്ഛനെ പോലെയാണ് റിക്കി പോണ്ടിങിനെ കണ്ടതെന്നും cricbuzz ൽ ഹർഷ ബോഗ്ലെയുമായുള്ള അഭിമുഖത്തിൽ പാണ്ഡ്യ വ്യക്തമാക്കി.

റിക്കി പോണ്ടിങ് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും ഓരോരോ സാഹചര്യങ്ങളെ പറ്റിയും മാനസികാവസ്‌ഥയെ പറ്റിയും കളിക്കളത്തിൽ എത്രത്തോളം ശക്തരാകണമെന്നും അദ്ദേഹത്തിൽ നിന്നും അറിയാൻ സാധിച്ചുവെന്നും 2015 ൽ ടീമിലെ പുതിയ താരമായതിനാൽ പരസ്യബോർഡുകൾക്കരികിലാണ് താൻ ഇരിക്കാറുള്ളതെന്നും അന്നെല്ലാം പോണ്ടിങ് തനിക്കൊപ്പം ഇരിക്കുകയും മത്സരത്തെ പറ്റി സംസാരിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.