Skip to content

ഒടുവിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനാലംഗ ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ജൂലൈ എട്ടിന് അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ നിന്നും ഡാരൻ ബ്രാവോ, ഷിംറോൺ ഹെറ്റ്മയർ, ഓൾ റൗണ്ടർ കീമോ പോൾ എന്നീ താരങ്ങൾ കൊവിഡ് ഭീതി മൂലം പരമ്പരയിൽ നിന്നും പിന്മാറി.

( Picture Source : Twitter )

14 കളിക്കാർക്കൊപ്പം 11 റിസർവ് കളിക്കാരുടെ ലിസ്റ്റും വെസ്റ്റിൻഡീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ആഴ്ച്ച കൊവിഡ് 19 ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം ജൂൺ എട്ടിനായിരിക്കും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക.

ജൂലൈ എട്ടിന് സൗത്താപ്ടണിലാണ് ആദ്യ മത്സരം. ജൂലൈ 16 നും ജൂലൈ 24 നും മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.