Skip to content

ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 300 ൽ അധികം റൺസ് നേടിയ ടീമുകൾ 

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ 300+ റൺസ് നേടിയതോടെ ഇന്ത്യ നൂറാം തവണയാണ് മുന്നൂറ് കടന്നത് . ഇൗ ലിസ്റ്റില് ഇന്ത്യ തന്നെയാണ് മുന്നിൽ .

1. India -100 


ഇന്ത്യ 100 തവണ 300+ കൂടുതൽ റൺസ് നേടിയപ്പോൾ 78 തവണ മാത്രമാണ് വിജയം കണ്ടെത്തിയത് . ഇന്ത്യ ആദ്യമായി 300+ റൺസ് നേടിയത് 1996 ൽ ഷാർജയിൽ പാകിസ്ഥാന് എതിരെയായിരുന്നു . അന്ന് ഇന്ത്യ 305 റൺസ് നേടി .

 സച്ചിൻ തന്നെ ആയിരുന്നു ഇന്ത്യയുടെ ഈ നേട്ടത്തിൽ ചുക്കാൻ പിടിച്ചത് . അന്ന് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും അവസാനം 300 റൺസ് നേടിയതും ഇന്ത്യയാണ് . 283 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യ 300 ആദ്യമായി സ്കോർ ചെയ്യുന്നത്.  2007-2017 ഈ കാലഘട്ടത്തിലാണ് ഇന്ത്യ കൂടുതൽ 300+ സ്കോർ കണ്ടെത്തിയത് .
2. Australia – 96 


300+ കൂടുതൽ റൺസ് നേടി വിജയം നേടിയ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ് ഓസ്ട്രേലിയ . 96മത്സരത്തിൽ 85 മത്സരത്തിലും ഓസ്ട്രേലിയ വിജയം നേടി . ഓസ്ട്രേലിയയുടെ ആദ്യ 300 റൺസ് 1975 ലാണ് . ശ്രീലങ്കക്കെതിരെ ആയിരുന്നു . അന്ന് ഓസ്ട്രേലിയ 328 റൺസ് നേടി .
3. South Africa – 79 


79 തവണയാണ് സൗത്ത് ആഫ്രിക്ക ഏകദിനത്തിൽ 300 ൽ അധികം റൺസ്2 നേടിയത് . 
4. Pakistan – 69

 1975 ലാണ് പാകിസ്ഥാൻ ആദ്യമായി 300 സ്കോർ ചെയ്യുന്നത്  . അതും ശ്രീലങ്ക ക്കെതിരെ ആയിരുന്നു .

5. Srilanka – 66 

66 തവണയാണ് ശ്രീലങ്ക ഏകദിനത്തിൽ 300 കടന്നത് 

6. England – 58 


ഇംഗ്ലണ്ട് ആയിരുന്നു ആദ്യമായി ഏകദിനത്തിൽ 300+ അടിച്ച ടീം .അതും ഇന്ത്യക് എതിരെ 1975 ൽ ലോർഡ്സിൽ വെച്ച് ആയിരുന്നു . 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 4 വിക്കറ്റിൽ 334 റൺസ് നേടി . അന്ന് 60 ഓവർ മത്സരം ആയിരുന്നു . ആ മത്സരത്തിൽ DL  137 runs നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയി.


7. New Zealand – 52

ഇംഗ്ലണ്ട് 300 റൺസ് നേടിയ അതേ ദിവസമാണ് ന്യൂസീലൻഡും 300 റൺസ് നേടിയത് [ 7 June 1975 ] . E&C ആഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു . ന്യൂസീലൻഡ് 5 വിക്കറ്റിൽ 309 റൺസ് നേടി . Gm Turner 171 റണ്സ് നേടി .

8. West Indies – 38


9. Zimbabwe – 25

10 . Bangladesh – 11