Skip to content

ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയെ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത് ബിസിസിഐ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണർ ശിഖാർ ധവാൻ, ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ, വനിതാ താരം ദീപ്തി ശർമ്മ എന്നിവരെ അർജുന അവാർഡിനും ബിസിസിഐ ശുപാർശ ചെയ്‌തിട്ടുണ്ട്.

( Pictures Source : Twitter )

2016 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

( Picture Source : Twitter )

ഈ കാലയാളവിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ അഞ്ച് സെഞ്ചുറിയടക്കം 648 റൺസ് നേടിയ രോഹിത് ശർമ്മയായിരുന്നു ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ. ഏകദിന ലോകകപ്പ് ചരിത്രത്തിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു. ഈ പ്രകടനത്തിന്റെ മികവിൽ കഴിഞ്ഞ വർഷത്തെ ഏകദിന ക്രിക്കറ്ററായി ഐസിസി രോഹിത് ശർമ്മയെ തിരഞ്ഞെടുത്തിരുന്നു.