Skip to content

തന്റെ ശമ്പളം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് ഡാനിയേൽ വെട്ടോറി

തന്റെ ശമ്പളത്തിൽ നിന്നൊരു ഭാഗം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനും ബംഗ്ലാദേശ് നാഷണൽ ടീമിന്റെ സ്പിൻ ബൗളിങ് പരിശീലകനുമായ ഡാനിയേൽ വെട്ടോറി.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നിസാമുദ്ദീൻ ചൗധരിയാണ് ഇക്കാര്യം പ്രമുഖ പത്രത്തിലൂടെ വെളിപ്പെടുത്തിയത്.

( Picture Source : Bcb Twitter )

” ശമ്പളത്തിൽ നിന്നൊരു ഭാഗം ബോർഡിൽ ജോലി ചെയ്യുന്ന കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാർക്ക് കൈമാറാൻ ഡാനിയേൽ വെട്ടോറി ഔദ്യോഗികമായി ഞങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്. ” പത്രപ്രസ്താവനയിൽ സി ഇ ഒ വ്യക്തമാക്കി.

( Picture Source : Bcb Twitter )

Espncricinfo റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശ് ടീമിന്റെ പരിശീലകരിൽ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്നത് വെട്ടോറിയ്ക്കാണ്. 100 ദിവസത്തെ കരാർ പ്രകാരം ഏകദേശം ഒരു കോടി 90 ലക്ഷമാണ് വെട്ടോറിയ്ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നൽകുന്നത്. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് വെട്ടോറിയെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടീമിലേക്ക് ക്ഷണിച്ചത്.