Skip to content

കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരിൽ നിന്നും താൻ കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.

ഇന്ത്യൻ നായകൻ കോഹ്ലിയിൽ നിന്നും പന്ത് സ്‌ട്രൈക്ക് ചെയ്യാനുള്ള കഴിവും ബാബർ അസമിൽ നിന്നും റൺസ് സ്കോർ ചെയ്യാനുള്ള മനോധൈര്യവും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിൽ നിന്നും ഗ്യാപ് കണ്ടെത്താനുള്ള കഴിവും ഐ പി എൽ സഹതാരം ഡേവിഡ് വാർണറിൽ നിന്നും മികച്ച രീതിയിൽ ബാക്ക് ഫൂട്ട് പഞ്ച് കളിക്കാനുള്ള കഴിവുമാണ് താൻ കടമെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ക്രിക്ബസ്സിന് നൽകിയ അഭിമുഖത്തിൽ കെയ്ൻ വില്യംസൺ പറഞ്ഞു.