Skip to content

കൊവിഡ് 19 ; യോഗ്യത മത്സരങ്ങൾ മാറ്റിവെച്ച് ഐസിസി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2021 വനിതാ ലോകകപ്പിനും 2022 അണ്ടർ 19 ലോകകപ്പിനുമുള്ള യോഗ്യത മത്സരങ്ങൾ മാറ്റിവെച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂലൈ 3 മുതൽ 19 വരെ ശ്രീലങ്കയിലായിരുന്നു വനിതാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്‌, പാകിസ്ഥാൻ, പാപുവ ന്യൂ ഗ്വിനിയ, തായ്‌ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നീ 10 ടീമുകളാണ് യോഗ്യത ടൂർണമെന്റിൽ മത്സരിക്കുക. ഇതിൽ മൂന്ന് ടീമുകളായിരിക്കും ന്യൂസിലാൻഡിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ യോഗ്യത ലഭിക്കുക.

ജൂലൈ 24 മുതൽ 30 വരെ ഡെൻമാർക്കിൽ നിശ്ചയിച്ചിരുന്ന 2022 അണ്ടർ 19 ലോകകപ്പിനുള്ള യൂറോപ്യൻ ക്വാളിഫയറാണ് കൊവിഡ് 19 നെ തുടർന്ന് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.