Skip to content

വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

വിദേശ താരങ്ങളെ ഉൾപെടുത്താതെ ഐ പി എൽ നടത്തുന്നതിനോട് താല്പര്യമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളില്ലാതെ ഐ പി എൽ നടത്താൻ രാജസ്ഥാൻ റോയൽസ് അടക്കം ടീമുകൾ സന്നദ്ധത അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് എതിർപ്പുമായി ചെന്നൈ സൂപ്പർ കിങ്സ് എത്തിയിരിക്കുന്നത്.

” ഇന്ത്യൻ താരങ്ങൾ മാത്രമുള്ള ഐ പി എല്ലിനോട് ചെന്നൈ സൂപ്പർ കിങ്‌സിന് താല്പര്യമില്ല. അങ്ങനെ കളിച്ചാൽ അത് മറ്റൊരു സയ്ദ് മുഷ്താഖ് അലി ട്രോഫി പോലെയാകും. ഈ വർഷം അവസാനത്തോടെയെങ്കിലും ഐ പി എൽ നടത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” ടീം വക്താവ്‌ പറഞ്ഞു.

എന്നാൽ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെയ്ക്കപെടുകയാണെങ്കിൽ ആ സമയത്ത് ഐ പി എൽ നടത്താൻ സാധിച്ചേക്കും.