Skip to content

മൂന്ന് വേദനിപ്പിക്കുന്ന ബൗൺസർ, നാലാം പന്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ‌ കഴിയുമെന്ന് ഷോയിബ് അക്തർ

ആധുനിക യുഗം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് സ്റ്റീവ് സ്മിത്ത്. ക്രിക്കറ്റിൽ നിന്ന് ഒരു വർഷം വിലക്ക് ലഭിച്ച ശേഷം, മുൻ ഓസീസ് നായകൻ തിരിച്ചു വരവിൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ ആഷസിൽ സ്മിത്തിന്റെ റൺസിനായുള്ള അധിയായ ദാഹമാണ് ക്രിക്കറ്റ് ലോകം കണ്ടത്.

മൂന്ന് സെഞ്ച്വറികൾ ഉൾപ്പെട്ട നാല് മത്സരങ്ങളിൽ നിന്ന് സ്മിത്ത്
774 റൺസ് നേടി. ആഷസ് സീരിസിനിടെ ജോഫ്ര ആർച്ചറിന്റെ ബൗണ്സറിൽ സ്മിത്ത് നിലം പതിച്ചതും, പിന്നീട് വൻ തിരിച്ചു വരവിലൂടെ ആർച്ചറിന് കണക്ക് സഹിതം നൽകിയതും ആരാധകർക്ക് മറക്കാനാവില്ല.

പഴയതും നിലവിലുള്ളതുമായ ക്രിക്കറ്റ് കളിക്കാർ തമ്മിൽ ക്രീസിൽ ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കുമെന്ന ‘ ESPNcricinfo ‘ യുടെ ട്വീറ്റിന് മറുപടിയായി അക്തർ ഇങ്ങനെ എഴുതിയത്, ” ഇന്നും 3 വേദനിപ്പിക്കുന്ന ബൗണ്സർ, എനിക്ക് നാലാം പന്തിൽ സ്റ്റീവ്സ്മിത്തിനെ പുറത്താക്കാൻ‌ കഴിയും.