Skip to content

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് പന്തുകൾ മാത്രം മതി ; ഷൊഹൈബ്‌ അക്തർ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ തനിക്ക് നാല് പന്തുകൾ മാത്രം മതിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ട്വിറ്ററിൽ ഇ എസ് പി എൻ ക്രിക്കിൻഫോ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം അക്തർ നടത്തിയത്. വ്യത്യസ്ത കാലഘട്ടത്തിലെ താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു പോസ്റ്റിൽ പ്രതിപാദിച്ചിരുന്നത്. വിരാട് കോഹ്ലിക്ക് എതിരാളി ഷെയ്ൻ വോണും സച്ചിന് എതിരാളി റാഷിദ് ഖാനും എ ബി ഡിവില്ലിയേഴ്സിന് എതിരാളി വസിം അക്രവും റിക്കി പോണ്ടിങിന് എതിരാളി ജോഫ്ര ആർച്ചറും ആയെങ്കിൽ അക്തറായിരുന്നു സ്റ്റീവ് സ്മിത്തിന്റെ എതിരാളി.

Smith Aktar ( Picture Source : Twitter )

” ഇന്നാണെങ്കിൽ പോലും മൂന്ന് ബൗൺസറിലൂടെ വേദനിപ്പിച്ച് നാലാം പന്തിൽ സ്മിത്തിനെ പുറത്താക്കാൻ എനിക്ക് കഴിയും ” അക്തർ കുറിച്ചു.

എന്നാൽ ഈ കാലഘട്ടത്തിൽ ഫാസ്റ്റ് ബൗളർമാരെ ഏറ്റവും മികച്ച രീതിയിൽ നേരിടുന്ന ബാറ്റ്‌സ്മാന്മാരിലൊരാളാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് കരിയറിൽ 62 ന് മുകളിൽ ശരാശരിയുള്ള സ്മിത്തിന്റെ 140 മുകളിൽ വേഗതയേറിയ പന്തുകൾക്കെതിരായ ശരാശരി 98 ന് മുകളിലാണ്.