Skip to content

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുമെന്നും കൂടുതൽ ആരാധകരെ ആകർഷിക്കാൻ സഹായിക്കുമെന്നും മക്കല്ലം കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപെടുത്തന്നതോടൊപ്പം ന്യൂസിലാൻഡ് കളിക്കാരെ വിദേശ താരങ്ങളായി കണക്കാക്കരുതെന്നും ബ്രണ്ടൻ മക്കല്ലം കൂട്ടിച്ചേർത്തു.