Skip to content

കോഹ്ലിപ്പടയ്ക്കെതിരെ വെല്ലുവിളിയുയർത്താൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കും ; രവി ശാസ്ത്രി

വിരാട് കോഹ്ലി നയിക്കുന്ന നിലവിലെ ഇന്ത്യൻ ടീമിനെ ബുദ്ധിമുട്ടിക്കാൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് ഹെഡ് കോച്ചും 1985 ലെ ഇന്ത്യൻ ടീമിലെ നിർണായക താരവുമായിരുന്ന രവി ശാസ്ത്രി.

സുനിൽ ഗാവസ്‌കറുടെ ക്യാപ്റ്റൻസിയിൽ 1985 ൽ ഇന്ത്യ വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ പ്ലേയർ ഓഫ് ദി ടൂർണമെന്റ് രവി ശാസ്ത്രിയായിരുന്നു.

( Picture Source : Twitter )

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഏത് കാലഘട്ടത്തിലെയും ഇന്ത്യൻ ടീമിന് വെല്ലുവിളിയുയർത്താൻ അന്നത്തെ ഇന്ത്യൻ ടീമിന് സാധിക്കുമെന്നും 1983 ഏകദിന ലോകകപ്പ് നേടിയ ടീമിനേക്കാൾ മികച്ച ടീമാണ് 1985 ലേതെന്നും രവി ശാസ്ത്രി പറഞ്ഞു.

( Picture Source : Twitter )

” 1983 ലെയും 85 ലെയും ടീമുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ ശക്തമായ ടീം 1985 ലെ തന്നെയാണ്. ഞാൻ രണ്ട് ടീമിന്റെയും ഭാഗമായിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ ! ടീമിലെ കളിക്കാരെ നോക്കുകയാണെങ്കിൽ 1983 ലെ ടീമിൽ ഉണ്ടായിരുന്ന 80 ശതമാനം പേരും 85ലെ ടീമിലും ഉണ്ടായിരുന്നു. അവരുടെ പരിചയസമ്പത്തിനൊപ്പം ശിവരാമകൃഷ്ണൻ, സദാനന്ദ് വിശ്വനാഥ്‌, മൊഹമ്മദ് അസറുദീൻ അടക്കമുള്ള യുവതാരങ്ങൾ എത്തിയതോടെ ടീം കൂടുതൽ കരുത്തരായി മാറി. ” രവി ശാസ്ത്രി പറഞ്ഞു.