Skip to content

ദി ഹൻഡ്രഡ് ലീഗിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഏറ്റവും പുതിയ ക്രിക്കറ്റ് ടൂർണമെന്റായ ദി ഹൻഡ്രഡിൽ ഇൻവെസ്റ്റ് ചെയ്യാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമസ്ഥർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂലൈയിൽ ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് 19 നെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിനെ തുടർന്ന് 300 മില്യൺ പൗണ്ടിന്റെ നഷ്ടം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനുണ്ടാകും. ഇത് മറികടക്കാൻ ടൂർണമെന്റിൽ പ്രൈവറ്റ്‌ ഇൻവെസ്റ്റ്മെന്റ് വേണ്ടെന്ന തീരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അയവ് വരുത്തിയെക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ 2015 ൽ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ ഫ്രാഞ്ചൈസിയെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ അടങ്ങുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഉടമകൾ സ്വന്തമാക്കിയിരുന്നു.