Skip to content

കരിയറിൽ നേരിട്ട ഏറ്റവും പ്രയാസമേറിയ ബോളർമാരെ തിരഞ്ഞെടുത്ത് രോഹിത് ശർമ്മ

കഴിഞ്ഞ ദിവസം ഷമിയുമായി നടത്തിയ ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ കരിയറിൽ നേരിട്ട പ്രയാസമേറിയ ബോളർമാരെ വെളിപ്പെടുത്തി രോഹിത് ശർമ്മ. 2007 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് നിലവിൽ ടീമിലെ നെടുംതൂണായി മാറിയിരിക്കുകയാണ്.

ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളർമാരിൽ ഒരാളായ ബ്രെറ്റ് ലീ ആയിരുന്നു നേരിടാൻ ബുദ്ദിമുട്ടിയെതെന്ന് രോഹിത് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അരങ്ങേറ്റ പരമ്പരയിൽ ഡെയ്ൽ സ്റ്റെയിനെയും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ലീയെയും സ്റ്റെയിനെയും ഇഷ്ടമായിരുന്നുവെങ്കിലും അവരെ അഭിമുഖീകരിക്കുമ്പോൾ എല്ലായ്പ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കി.

നിലവിലെ പട്ടികയിൽ നിന്ന് കഗിസോ റബാഡയും ജോഷ് ഹാസൽവുഡും വളരെ മികച്ചതും കഴിവുള്ളതുമായ ബോളർമാരാണെന്ന് രോഹിത് പറഞ്ഞു. നിലവിൽ, റബാഡ ഒരു നല്ല ബോളറാണ്, എനിക്ക് ജോഷ് ഹാസൽവുഡിനെയും ഇഷ്ടമാണ്, അദ്ദേഹം വളരെ അച്ചടക്കത്തോടെയാണ് പന്തെറിയുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.