Skip to content

ആ ബാറ്റ്‌സ്മാനെതിരെ പന്തെറിയാൻ ആഗ്രഹിക്കുന്നില്ല ; ബ്രെറ്റ് ലീ

താൻ പന്തെറിയാൻ ആഗ്രഹിക്കാത്ത ബാറ്റ്‌സ്മാന്മാരിലൊരാളാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഓസ്‌ട്രേലിയൻ ബൗളർ ബ്രെറ്റ് ലീ. ബൗളർമാർക്കെതിരെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്മാരിലൊരാളാണ് രോഹിത് ശർമ്മ, ഈ ബാറ്റ്‌സ്മാന്മാർക്കെതിരെയാണ് താൻ പന്തെറിയാൻ മടിക്കുന്നതെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ ലീ പറഞ്ഞു.

Rohit Sharma ( Picture Source : Twitter )

” വളരെ ആകർഷിപ്പിക്കുന്നതും ആക്രമണ സ്വാഭാവമുള്ള ബാറ്റിങ് ശൈലിയാണ് രോഹിതിന്റേത്. എന്നാൽ അവനെ പറ്റിയുള്ള എന്റെ ആദ്യ ഓർമ്മ അവന്റെ ബാറ്റിൽ നിന്നും വന്ന ശബ്ദമാണ്. അതാണ് എനിക്ക് ആദ്യം ഓർമ്മ വരുന്നത് പന്ത് ബാറ്റിന്റെ മധ്യഭാഗത്ത് തട്ടുമ്പോഴുള്ള ശബ്ദം വളരെ, വളരെ വ്യത്യസ്തമാണത് ” ബ്രെറ്റ് ലീ പറഞ്ഞു.

Rohit Sharma ( Picture Source : Twitter )