Skip to content

ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ ബുദ്ധിമുട്ട് രാഹുൽ ദ്രാവിഡിനെതിരെ പന്തെറിയാനാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ഹലോ ആപ്പിൽ ആരാധകരുമായി നടത്തിയ ലൈവിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് തുറന്നുപറഞ്ഞത്.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെങ്കിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡാണ്. 1996 ൽ ടെസ്റ്റ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 164 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 31,258 പന്തുകൾ നേരിട്ടിട്ടുണ്ട്. 36 സെഞ്ചുറിയടക്കം 52.31 ശരാശരിയിൽ 13,258 റൺസ് ഇന്ത്യയ്ക്കായി വെള്ളകുപ്പായത്തിൽ വൻമതിൽ നേടിയിട്ടുണ്ട്.

( Picture Source : Twitter )

29,437 പന്തുകൾ നേരിട്ട സച്ചിൻ ടെണ്ടുൽക്കറും 28,903 പന്തുകൾ നേരിട്ട ജാക്ക് കാലിസുമാണ് രാഹുൽ ദ്രാവിഡിന് പുറകിലുള്ളത്.