Skip to content

ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ കഴിവുള്ള 3 താരങ്ങളെ തിരഞ്ഞെടുത്ത് ശ്രീശാന്ത്

ഇന്ത്യൻ ഫാസ്റ്റ് ബോളർ ശ്രീശാന്ത് അടുത്തിടെ ഹെലോ ആപ്പിൽ ആരാധകരുമായി ഒരു ലൈവ് ചാറ്റിൽ പങ്കെടുത്തിരുന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, ഏകദിന ഇന്റർനാഷണൽ ഫോർമാറ്റിൽ ട്രിപ്പിൾ സെഞ്ചുറി അടിക്കാൻ കഴിവുള്ള ക്രിക്കറ്റ് കളിക്കാരെ ശ്രീശാന്ത് തിരഞ്ഞെടുത്തു.

ഒരു കാലത്ത് ഏകദിനത്തിൽ 200 എന്ന നാഴികക്കല്ല് പിന്നിടുകയെന്നത്‌ അസാധ്യമെന്ന് കരുത്തിയിരുന്നിടത്താണ് സച്ചിൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. പിന്നാലെ ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ഈ നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ ഈ നേട്ടം 3 തവണ പിന്നിട്ട ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ പേരിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായ 264 ഉം.

ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടാൻ സാധ്യതയുള്ള കളിക്കാർ ആരൊക്കെയാണെന്ന ചോദ്യത്തിനാണ് ശ്രീശാന്ത് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി, കെഎൽ രാഹുൽ, ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് എന്നിവരെ തിരഞ്ഞെടുത്തത്.