Skip to content

ഏറ്റവും ഇഷ്ട്ടപ്പെട്ട ബാറ്റിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി റിഷാബ് പന്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ബാറ്റിങ് പാർട്നറെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. ധോണിയാണ് തന്റെ ഏറ്റവും ഇഷ്ട്ടപെട്ട ബാറ്റിങ് പങ്കാളിയെന്നും എന്നാൽ ധോണിയ്ക്കൊപ്പം ബാറ്റ് ചെയ്യുവാൻ വളരെ ചുരുക്കം ചില അവസരങ്ങളെ ലഭിച്ചിട്ടുള്ളൂവെന്നും ധോണി ക്രീസിലുണ്ടെങ്കിൽ ഏതു വെല്ലുവിളിയും മറികടക്കാൻ സാധിക്കുമെന്നും ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിൽ പന്ത് പറഞ്ഞു.

” എന്റെ ഇഷ്ട്ടപ്പെട്ട ബാറ്റിങ് പാർട്ട്നർ മഹി ഭായാണ്. അദ്ദേഹവുമായി ബാറ്റ് ചെയ്യാൻ വളരെ കുറച്ച് അവസരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. മഹി ഭായ് ക്രീസിലുണ്ടെങ്കിൽ ഏതു വെല്ലുവിളിയും മറികടക്കാം. അദ്ദേഹത്തിന്റെ പ്ലാനിനനുസരിച്ച് കളിച്ചാൽ മാത്രം മതി. ” പന്ത് പറഞ്ഞു.

( Photo Courtesy : Twitter/Getty)

ധോണിയ്ക്കൊപ്പം തന്നെ വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കുമൊപ്പവും ബാറ്റ് ചെയ്യുന്നത് ഇഷ്ട്ടമാണെന്നും മുതിർന്ന താരങ്ങൾക്കൊപ്പം ബാറ്റ് ചെയ്യുന്നത് മറ്റൊരു അനുഭവമാണെന്നും പന്ത് കൂട്ടിച്ചേർത്തു.

( Picture Courtesy : Twitter/ Bcci)

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലടക്കം സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും ആ മികവ് ലിമിറ്റഡ് ഓവറിൽ തുടരാൻ പന്തിന് സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഒപ്പം ന്യൂസിലാൻഡ് പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിലും പ്ലേയിങ് ഇലവനിൽ പന്തിന് അവസരം ലഭിച്ചിരുന്നില്ല. കെ എൽ രാഹുലായിരുന്നു ഈ പരമ്പരകളിൽ ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പറായത്.