Skip to content

ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് നിരീക്ഷകനും കമന്റെറ്ററുമായ ഹർഷ ബോഗ്ലെ. ഐസിസിയുടെ ക്രിക്കറ്റ് ഇൻസൈഡ് എന്ന ലൈവ് പ്രോഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ ഏറ്റവും ഇഷ്ടപെട്ട ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയാണെന്ന് ഹർഷ ബോഗ്ലെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, എം എസ് ധോണി, വിരാട് കോഹ്ലി അടക്കമുള്ള മികച്ച ക്യാപ്റ്റന്മാരെ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നും എന്നാൽ അലൻ ബോർഡർ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയതുപോലെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയമുഖം സമ്മാനിച്ചത് സൗരവ് ഗാംഗുലിയാണെന്നും ലൈവിൽ ഹർഷ ബോഗ്ലെ പറഞ്ഞു. 

https://twitter.com/ICC/status/1254628919396970499?s=19

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ മാച്ച് ഫിക്‌സിങ് വിവാദങ്ങൾക്ക് പുറകെയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സൗരവ് ഗാംഗുലി ഏറ്റെടുത്തത്. ശക്തമായ തീരുമാനങ്ങളിലൂടെ ടീമിനെ ഉടച്ചുവാർത്ത ടീം അധികം വൈകാതെ വിദേശങ്ങളിലടക്കം മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെച്ചത്. വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ് അടക്കമുള്ള യുവതാരങ്ങളെ കണ്ടെത്തി മികച്ച പിന്തുണയും ഗാംഗുലി നൽകിയിരുന്നു.

( Picture Courtesy : Twitter )