Skip to content

ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സാണ് താൻ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഹേസൽവുഡ് തുറന്നുപറഞ്ഞത്.

നിലവിൽ ലോക ക്രിക്കറ്റിൽ മികച്ച ബാറ്റ്‌സ്മാന്മാർ ഉണ്ടെങ്കിലും തീർച്ചയായും എ ബി ഡിവില്ലിയേഴ്സിനെ പേര് തന്നെയാകും താൻ പറയുകയെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിൽ സന്തോഷമുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ ഹേസൽവുഡ് പറഞ്ഞു.

( Picture Source : Twitter )

ഓസ്‌ട്രേലിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചിട്ടുള്ളത്. 26 മത്സരങ്ങളിൽ 59.52 ശരാശരിയിൽ 1250 റൺസ് ഓസ്‌ട്രേലിയക്കെതിരെ ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

ഓസ്‌ട്രേലിയക്ക് വേണ്ടി 48 ഏകദിന മത്സരങ്ങളിൽ നിന്നും 78 വിക്കറ്റും 51 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 195 വിക്കറ്റും ഹേസൽവുഡ് ഇറങ്ങിയിട്ടുണ്ട്.

2020 ഐ പി എൽ താരലേലത്തിൽ 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കിയിരുന്നു.