Skip to content

സ്റ്റീവ് സ്മിത്ത് ആ തീരുമാനമെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ ; ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് സ്വയം ബലിയാടാവുകയായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ്‌. 2018 ൽ നടന്ന ഈ പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ടീം ഒന്നടങ്കം പങ്കാളികളായിരുന്നുവെന്നും എന്നാൽ ടീമിന്റെ മുഖം രക്ഷിക്കാൻ സ്റ്റീവ് സ്മിത്ത് കുറ്റം ഏറ്റെടുക്കുകയായിരുന്നവെന്നും ഫ്ലിന്റോഫ്‌ പറഞ്ഞു.

” ഈ സംഭവത്തിൽ മറ്റു ടീമംഗങ്ങൾക്ക് പങ്കില്ലായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു ബൗളറെന്ന നിലയിൽ ചുരുണ്ടിയ പന്ത് എന്റെ കയ്യിൽ ലഭിച്ചാൽ എനിക്കത് അപ്പോൾ തന്നെ പിടികിട്ടും. സ്വന്തം ടീമിനെ രക്ഷിക്കാൻ സ്റ്റീവ് സ്മിത്ത് സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. ” ഫ്ലിന്റോഫ്‌ പറഞ്ഞു.

( Picture Source : Twitter )

പന്ത് ചുരണ്ടൽ ക്രിക്കറ്റിൽ കാലങ്ങളായി നടക്കുന്നുണ്ടെന്നും മധുര പദാർത്ഥങ്ങൾ പുരട്ടിയും സൺസ്‌ക്രീൻ പുരട്ടിയും പന്തിന്റെ സ്വാഭാവികതയിൽ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ സാൻഡ്പേപ്പർ ഉപയോഗിച്ചത് തെറ്റാണെന്നും ഒപ്പം വിഡ്ഢിത്തവുമാണെന്നും ഫ്ലിന്റോഫ്‌ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

വിവാദത്തിന് പുറകെ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഒരു വർഷത്തേക്കും ബാൻക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. സ്മിത്തും വാർണറും ഏകദിന ലോകകപ്പോടെ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയപ്പോൾ ബാൻക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമിൽ തിരിച്ചെത്തിയിരുന്നു.