Skip to content

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ ? ഹർഭജന്റെ മറുപടിയിങ്ങനെ

ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവിന് മുൻ നായകൻ എം എസ് ധോണി ആഗ്രഹിക്കുന്നില്ലയെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് ഇക്കാര്യം ഹർഭജൻ സിങ് ആരാധകരോട് പങ്കുവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുവാൻ ധോണി ആഗ്രഹിക്കുന്നില്ലയെന്നും ഏകദിന ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ ധോണിയുടെ അവസാന മത്സരമായിരുന്നു ഇനി ടീമിൽ ധോണി തിരിച്ചെത്തില്ലയെന്നും ഹർഭജൻ ലൈവിൽ പറഞ്ഞു.

( Picture Source : Twitter )

” ഇന്ത്യയ്ക്ക് വേണ്ടി ഇനിയും ധോണി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 2019 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന ടൂർണമെന്റ് ആണെന്ന് ധോണിയ്ക്ക് അറിയാമായിരുന്നു. ” ഹർഭജൻ പറഞ്ഞു.

( Picture Source : Twitter )

എന്നാൽ ഐ പി എല്ലിൽ ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്നും എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയ്ക്ക് കഠിനമാകുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.