Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഒവൈസ് ഷാ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവും പ്രയാസപെടുത്തിയത് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്താണെന്ന് മുൻ ഇംഗ്ലണ്ട് മധ്യനിര ബാറ്റ്‌സ്മാൻ ഒവൈസ് ഷാ. 2001 ൽ ഇംഗ്ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷാ 71 ഏകദിന മത്സരങ്ങളിലും 6 ടെസ്റ്റ് മത്സരങ്ങളിലും 17 ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2007 ൽ ഓവലിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ഏകദിന കരിയറിലെ ഒരേയൊരു സെഞ്ചുറി താരം നേടിയത്.

ഒരു പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ഗ്ലെൻ മഗ്രാത്താണെന്ന് ഷാ തുറന്നുപറഞ്ഞത്. കരിയറിൽ ഏറ്റവുമധികം പ്രയാസപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോഴായിരുന്നുവെന്നും അഭിമുഖത്തിൽ ഒവൈസ് ഷാ തുറന്നുപറഞ്ഞു.