Skip to content

സൗത്താഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന ടി20 പരമ്പരകളടങ്ങിയ പര്യടനം കൊവിഡ് 19 മൂലം മാറ്റിവെച്ചത്.

ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം മതിയായ പര്യടനത്തിന് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കുകയില്ലെന്നും കൂടാതെ കളിക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും പര്യടനം മാറ്റിവയ്‌ക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും സാഹചര്യങ്ങൾ സാധാരണ നിലയിലായാൽ പര്യടനത്തിനായി പുതിയ തീയതി തീരുമാനിക്കുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

പര്യടനം മാറ്റിവെയ്ക്കുന്നത് ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള സൗത്താഫ്രിക്കയുടെ തയ്യാറെടുപ്പുകളെ ബാധിക്കും. നേരത്തെ കൊവിഡ് 19 നെ തുടർന്ന് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനവും ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും മാറ്റിവെച്ചിരുന്നു.