Skip to content

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് ജൂറി ടൂർണമെന്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.

( Picture Source : Twitter )

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്സിനെയും മികച്ച ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലിയെയും ജൂറി തിരഞ്ഞെടുത്തു.

( Picture Source : Twitter )

122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റുകൾ മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗയാണ് ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ബൗളർ. മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്സനാണ് മികച്ച ഓൾറൗണ്ടർ.