Skip to content

ധോണി പിന്തുണയും അവസരങ്ങളും നൽകുന്നു, എന്നാൽ കോഹ്ലി അങ്ങനെയല്ല ; രണ്ട് നായകന്മാർ തമ്മിലുള്ള വ്യത്യാസം തുറന്ന് പറഞ്ഞ് കേദാർ ജാദവ്

ഒരു കളിക്കാരന് ഒരു കായികരംഗത്ത് അഭിവൃദ്ധി പ്രാപിക്കാൻ, ടീമിന്റെ ക്യാപ്റ്റന്റെ പിന്തുണ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇക്കാരണത്താൽ ഓരോ താരത്തിനും കരിയറിൽ തന്നെ മോശം സമയത്തും പിന്തുണച്ച ഒരു ഇഷ്ട്ട ക്യാപ്റ്റൻ ഉണ്ടാക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിനെ സംബന്ധിച്ചിടത്തോളം, താൻ കളിച്ച മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ എത്തുമ്പോൾ ഒന്നാം സ്ഥാനം വഹിക്കുന്നത് എം‌എസ് ധോണിയാണ്.

ഇന്ന് ഇന്ത്യയ്ക്കായി കളിക്കുന്നവരിൽ അധിക പേർക്കും എം‌എസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും കീഴിൽ കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീമിലും ഐപിഎലിലും ഇരുവർക്കും കീഴിൽ കളിച്ചവരിൽ ഒരാളാണ് കേദാർ ജാദവ്.

അടുത്തിടെ നടന്ന ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി), ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) എന്നിവയിൽ കളിക്കുന്നതിലെ വ്യത്യാസമെന്താണെന്ന് ജാദവ് വെളിപ്പെടുത്തിയിരിക്കുകയാണ്, പ്രത്യേകിച്ച് രണ്ട് ക്യാപ്റ്റൻമാരായ കോഹ്‌ലി, ധോണി എന്നിവരുടെ കീഴിലുള്ള വ്യത്യാസം.

” ബെംഗളൂരുവിൽ ആർ‌സി‌ബിക്കും ചെന്നൈയിലെ സി‌എസ്‌കെയ്ക്കും വേണ്ടി കളിക്കുന്നതിലെ പ്രധാന വ്യത്യാസം നിങ്ങളെ പിന്തുണയ്ക്കുകയും അവസരങ്ങൾ നൽകുകയും നിങ്ങളിൽ ആത്മവിശ്വാസവും വിശ്വാസവുമുള്ള ക്യാപ്റ്റനാണ് ” അദ്ദേഹം പറഞ്ഞു.

” ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങളുടെ ക്യാപ്റ്റൻ (എം‌എസ് ധോണി) നിങ്ങളെ പിന്തുണയ്ക്കുകയും ആവശ്യത്തിലധികം അവസരങ്ങൾ നൽകുകയും ചെയ്യുന്നുവെങ്കിൽ,അതിൽ മികച്ചൊരു സന്തോഷമില്ല. നിങ്ങൾ പ്രകടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിങ്ങൾക്ക് സന്തോഷം കാണാൻ കഴിയും, ”കേദാർ പറഞ്ഞു.

ആർ‌സി‌ബിയിൽ (2016, 2017) രണ്ട് സീസണുകൾ കളിച്ച ശേഷമാണ് ഐ‌പി‌എൽ 2018 ലേലത്തിൽ സി‌എസ്‌കെ ജാദവിനെ വാങ്ങിയത്. ധോണിയുടെ കീഴിൽ കരിയറിലെ ആദ്യമായാണ് 2018 ലെ ലീഗ് പതിപ്പിൽ ജാദവ് ഐപി‌എൽ കിരീടം നേടിയത്.