Skip to content

ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേടാൻ സാധിക്കുമായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012 ലും 2014 ലും ഗംഭീർ ക്യാപ്റ്റനായിരിക്കെയാണ് കൊൽക്കത്ത ഐ പി എൽ കിരീടം നേടിയിട്ടുള്ളത്. 2012 ൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി അരങ്ങേറ്റം കുറിച്ച റസ്സലിനെ 2014 ലാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

( Picture Source : Twitter )

” റസ്സലിനെ 50 ലക്ഷത്തിന് കൊൽക്കത്തയും പവാൻ നേഗിയെ എട്ട് കോടിയ്ക്ക് ഡൽഹിയും സ്വന്തമാക്കുന്നതൊന്ന് ആലോചിച്ചുനോക്കൂ. ഞാൻ കളിച്ച ഏഴ് വർഷവും റസ്സൽ ടീമിലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒന്നോ രണ്ടോ അതിലധികമോ കിരീടം നേടുവാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു. ” ഗംഭീർ പറഞ്ഞു.

( Picture Source : Twitter )

ഐ പി എല്ലിൽ 64 മത്സരങ്ങളിൽ കളിച്ചിട്ടുള്ള റസ്സൽ 33.33 ശരാശരിയിൽ 1400 റൺസും 55 വിക്കറ്റും നേടിയിട്ടുണ്ട്.