Skip to content

വിരാട് കോഹ്ലിയെ പോലും മറികടക്കാൻ ബാബർ അസമിന് സാധിക്കും ; മുൻ പാകിസ്ഥാൻ താരം

അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാനാകാൻ ബാബർ അസമിന് സാധിക്കുമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ.

പാകിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2015 ൽ അരങ്ങേറ്റം കുറിച്ച താരം ഇതിനകം തന്നെ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 6680 റൺസ് നേടിയിട്ടുണ്ട്. നിലവിൽ ഐസിസി ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്‌സ്മാൻ കൂടിയാണ് ബാബർ അസം.

( Picture Source : Twitter )

” ബാബറിന്റെ കഴിവിൽ യാതൊരു സംശയവുമില്ല. അവൻ വേൾഡ് ക്ലാസ് ബാറ്റ്‌സ്മാൻ തന്നെയാണ്. വിരാട് കോഹ്ലിയുമായും സ്റ്റീവ് സ്മിത്തുമായും അവനെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ വിരാട് കോഹ്ലിയേക്കാൾ മികച്ച താരമാകുവാൻ ബാബർ അസമിന് സാധിക്കും “. റമീസ് രാജ പറഞ്ഞു.