Skip to content

ധോണി എക്കാലത്തെയും മികച്ച ഫിനിഷർ ; മൈക്കൽ ഹസ്സി

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മൈക്കൽ ഹസ്സി. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൈക്കൽ ഹസ്സി തന്റെ ഈ അഭിപ്രായം തുറന്നുപറഞ്ഞത്.

ഇതല്പം വിവാദമാകുമെന്നിനിക്കറിയാം കാരണം ലോക ക്രിക്കറ്റിൽ ഒരുപാട് ഫിനിഷർമാരുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ എം എസ് ധോണിയാണ്. ഏതൊരു സമ്മർദ ഘട്ടത്തിലും അവൻ കൂളാണ്. എതിർ ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന ഉത്തമ ബോധ്യം അവനുണ്ടാകും. അസാധാരണമായ കരുത്താണ് മറ്റു ബാറ്റ്‌സ്മാന്മാരിൽ നിന്നും ധോണിയെ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യം. എങ്ങനെ എപ്പോളൊക്കെ പന്ത് ബൗണ്ടറി കടത്തണമെന്ന് അവനറിയാം. ” ഹസ്സി പറഞ്ഞു.

2008 മുതൽ 2013 വരെയും 2015 ലും ചെന്നൈ സൂപ്പർ കിങ്സിൽ ഹസ്സിയും ധോണിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്.