Skip to content

ആ ഇന്ത്യൻ സ്പിൻ ബോളറെ നേരിടാൻ ബുദ്ധമുട്ടാണ് ; സ്റ്റീവ് സ്മിത്ത് പറയുന്നു

സ്റ്റീവ് സ്മിത്ത് നിലവിൽ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാനാണ്. കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലുള്ള അദ്ദേഹത്തിന്റെ റെക്കോർഡ് അവിശ്വസനീയമാണ്.പുതിയ തലമുറയിൽ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ സ്മിത്താണെന്ന് നിസംശയം പറയാം. ടെസ്റ്റ് കരിയറിൽ 62 ശരാശരിയിൽ 7000ത്തിലധികം റൺസ് നേടിയ വലംകൈയ്യൻ ബാറ്റ്സ്മാൻ ഒപ്പം 26 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എതിർ ടീമിലെ ബോളർമാർക്ക് സ്മിത്ത് എന്തായിരുന്നുവെന്ന് ഈ നമ്പറുകൾ കാണിക്കുന്നു.

എന്നിരുന്നാലും, അടുത്തിടെ തന്നെ കളിക്കളത്തിൽ ബുദ്ധിമുട്ടിച്ച ബോളറെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യൻ ഓൾ‌റ റൗണ്ടർ രവീന്ദ്ര ജഡേജയാണ്. സബ് കൊണ്ടിനെന്റിൽ ജഡേജ വെല്ലുവിളിയാന്നെന്ന് സ്മിത്ത് പറഞ്ഞു.

ഒരേ ലൈനിലും ലെങ്ത്തിലും മുഴുനീളെ പന്തെറിയാനുള്ള ജഡേജയുടെ കഴിവിനെ സ്മിത്ത് പ്രശംസിച്ചു. അതോടൊപ്പം ആക്ഷൻ മാറ്റാതെ തന്നെ ഇടത് കൈ സ്പിന്നർക്ക് വേഗതയിൽ വ്യത്യാസമുണ്ടാകാമെന്നും ഇത് ബാറ്റ്സ്മാൻമാർക്ക് ഏറെ ബുദ്ധിമുട്ടാക്കുന്നു അദ്ദേഹം പറഞ്ഞു.