Skip to content

തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്

ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. ബിഗ് സ്പോർട്സ് ബ്രേക്ക്ഫാസ്റ്റ് എന്ന ടെലിവിഷൻ പരിപാടിയാണ് താൻ കളിച്ച കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ ക്ലാർക്ക് തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, മുൻ സൗത്താഫ്രിക്കൻ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ്, ജാക്ക് കാലിസ്, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര എന്നിവരെയാണ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായി ക്ലാർക്ക് തിരഞ്ഞെടുത്തത്.

( Picture Source : Twitter )

താൻ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെന്നും ടെക്‌നിക്കലായി ഒരു തരത്തിലുള്ള പിഴവുകളും സച്ചിനില്ലയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ പുറത്താക്കുകയെന്നത് എളുപ്പമല്ലെന്നും ക്ലാർക്ക് പറഞ്ഞു.

( Picture Source : Twitter )

മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ക്ലാർക്ക് തിരഞ്ഞെടുത്തത്.