Skip to content

കോഹ്ലി വാഴ്ച്ചയ്ക്ക് വിരാമം ; വിസ്ഡൻ ക്രിക്കറ്റർ പുരസ്‌ക്കാരം ബെൻ സ്റ്റോക്‌സിന്

2019 ലെ മികച്ച ക്രിക്കറ്റർക്കുള്ള വിസ്ഡൻ പുരസ്‌ക്കാരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും തകർപ്പൻ പ്രകടനത്തെ തുടർണാണ് ഈ പുരസ്‌കാരം സ്റ്റോക്‌സിനെ തേടിയെത്തിയത്. ആൻഡ്രൂ ഫ്ലിന്റോഫിന് ശേഷം ഈ പുരസ്‌കാരം നേടുന്ന ഇംഗ്ലണ്ട് താരം കൂടിയാണ് സ്റ്റോക്‌സ്.

( Picture Source : Twitter )

കഴിഞ്ഞ മൂന്ന് വർഷവും ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയിരുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരുന്നു.

ഏകദിന ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് നേടിയ സ്റ്റോക്സിന്റെ അവിശ്വസനീയ പ്രകടന മികവിലാണ് ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ പരാജയപെടുത്തിയത്.

( Picture Source : Twitter )

നേരത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്പോർട്സ് താരത്തിനുള്ള ബിബിസി പുരസ്‌കാരവും ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും ബെൻ സ്റ്റോക്‌സ് സ്വന്തമാക്കിയിരുന്നു.