Skip to content

സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിപ്പിച്ചത് ഐ പി എല്ലാണെന്ന് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ പരാഗ് കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റവുമായി ഒരുമിച്ച് കളിക്കാൻ സാധിച്ചത് സമ്മർദത്തെ നേരിടാൻ ഒരുപാട് സഹായിച്ചുവെന്നും റിയാൻ പരാഗ് വ്യക്തമാക്കി.

” എങ്ങനെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യണമെന്നാണ് സ്റ്റീവ് സ്മിത്തും ഞാനും കൂടുതലും സംസാരിച്ചിരുന്നത്. ടെക്‌നിക്കൽ സൈഡിനേക്കാളുപരി മാനസിക നിലയെ പറ്റിയാണ് ഞാൻ അറിയാൻ ശ്രമിച്ചത്. കാരണം മികച്ച മാനസികാവസ്ഥയിലാണെങ്കിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിന് പുറമെ എങ്ങനെ സാഹചര്യങ്ങൾക്കനുസരിച്ച് ബൗളർമാരെ നേരിടമെന്നും ഞങ്ങൾ സംസാരിച്ചിരുന്നു. ” പരാഗ് പറഞ്ഞു.

( Picture Source : Twitter )

” കഴിഞ്ഞ ഐ പി എല്ലിൽ നിന്നും ഞാൻ പഠിച്ച പ്രധാന പാഠം എങ്ങനെ സമ്മർദ്ദത്തെ നേരിടമെന്നാണ് രണ്ടാമതായി ക്രിക്കറ്റ് ഒരു ഗെയിം മാത്രമാണെന്നും. “പരാഗ് കൂട്ടിച്ചേർത്തു.