Skip to content

കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെന്ന് പാകിസ്ഥാൻ സ്പിന്നർ ഷദാബ്‌ ഖാൻ.

പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമബാദ് യുണൈറ്റഡിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിൽ നടന്ന തത്സമയ അഭിമുഖത്തിലാണ് ഇക്കാര്യം ഷദാബ്‌ ഖാൻ വെളിപ്പെടുത്തിയത്.

( Picture Source : Twitter )

കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഷദാബ്‌ ഖാനെതിരെ സ്റ്റീവ് സ്മിത്ത് മേധാവിത്വം പുലർത്തിയിരുന്നു. മറുഭാഗത്ത് ലോകകപ്പിലും ഏഷ്യ കപ്പിലും രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് താരത്തിനെതിരെ പുറത്തെടുത്തത്.

( Picture Source : Twitter )

പാകിസ്ഥാന് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 12 വിക്കറ്റും 43 ഏകദിന മത്സരങ്ങളിൽ നിന്നും 59 വിക്കറ്റും 40 ടി20 മത്സരങ്ങളിൽ നിന്നും 48 വിക്കറ്റും ഷദാബ്‌ ഖാൻ നേടിയിട്ടുണ്ട്. ഈ വർഷം നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആറ് ഇന്നിങ്സിൽ 243 റൺസ് നേടി ബാറ്റിങിലും താരം മികവ് തെളിയിച്ചിരുന്നു.