Skip to content

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി ഓസ്‌ട്രേലിയൻ സ്പിന്നർ ; കാരണമിതാണ്

ഓസ്‌ട്രേലിയൻ സ്പിന്നർ സ്റ്റീവ് ഒക്കീഫ്‌ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ന്യൂ സൗത്ത് വെയ്ൽസിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്ന താരം ടീം കരാർ പുതുക്കി നൽകാൻ വിസമ്മതിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

ടീം താനുമായുള്ള കരാർ പുതുക്കി നൽകാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ആ തീരുമാനത്തെ താൻ ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അതിനൊപ്പം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായും പ്രസ്താവനയുൾ ഒക്കീഫ്‌ പറഞ്ഞു.

88 ആഭ്യന്തര മത്സരങ്ങളിൽ നിന്നും 301 വിക്കറ്റുകൾ നേടിയ ഒക്കീഫ്‌ 301 ഓസ്‌ട്രേലിയക്ക് വേണ്ടി ഒമ്പത് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017 ൽ പുണെയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 70 റൺസ് വഴങ്ങി 12 വിക്കറ്റുകൾ താരം നേടിയിരുന്നു.