Skip to content

ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് പാറ്റ് കമ്മിൻസ്. ഐ പി എൽ വൈകിയാണെങ്കിലും നടക്കുമെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിന്റെയും തന്റെയും പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന താരലേലത്തിൽ 15 കോടി രൂപയ്ക്കാണ് കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഇതോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായി താരം മാറിയിരുന്നു.

( Picture Source : Twitter )

” അവർ ടൂർണമെന്റ് ഉപേക്ഷിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എല്ലാവർക്കും ടൂർണമെന്റ് നടക്കണമെന്നു തന്നെയാണ് ആഗ്രഹം. എന്നാൽ ഇപ്പോൾ മുൻഗണന നൽകുന്നത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ്. ഞാൻ ടീം മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഐ പി എൽ നടത്താനാവുമെന്ന പ്രതീക്ഷയിലാണവർ. ” കമ്മിൻസ് പറഞ്ഞു.

( Picture Source : Twitter )

ടി20 ലോകകപ്പിന് മുൻപേ കാര്യങ്ങൾ സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനവും തടസ്സം കൂടാതെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.