Skip to content

ക്രിക്കറ്റിലെ തന്റെ ഇഷ്ട്ടപ്പെട്ട ഫോർമാറ്റ് ഏതെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ നിറഞ്ഞാടുന്ന ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒരു വർഷത്തിൽ കൂടുതൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഒരേയൊരു ബാറ്റ്‌സ്മാനും കോഹ്ലി. എന്നാൽ ഏതായിരിക്കും കോഹ്ലിയുടെ ഇഷ്ട്ടപെട്ട ഫോർമാറ്റ് ? അത് താരം 43 സെഞ്ചുറികൾ നേടിയ ഏകദിനമോ ആധുനിക ക്രിക്കറ്റ് പതിപ്പായ ടി20യോ അല്ല ടെസ്റ്റ് ക്രിക്കറ്റ് തന്നെ !!

( Picture Source : Twitter )

മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്സണുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ഇഷ്ടം കോഹ്ലി വീണ്ടും തുറന്നുപറഞ്ഞത്. ഏതാണ് ഇഷ്ട്ടപ്പെട്ട ഫോർമാറ്റ് ? എന്തുകൊണ്ട് എന്ന് പീറ്റേഴ്സൺ ചോദിച്ച ചോദ്യത്തിന് കോഹ്ലിയുടെ മറുപടിയിങ്ങനെ …

” ടെസ്റ്റ് ക്രിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റ്. ഇത് ഞാൻ അഞ്ച് തവണ പറഞ്ഞുകഴിഞ്ഞു. കാരണം ടെസ്റ്റ് ക്രിക്കറ്റ് പ്രതിനിധീകരിക്കുന്നത് നമ്മുടെ ജീവിതത്തെ തന്നെയാണ്. നിങ്ങൾ റൺസ് നേടിയാലും ഇല്ലെങ്കിലും മറ്റുള്ളവർ ബാറ്റ് ചെയ്യുമ്പോൾ നിങ്ങൾ കയ്യടിക്കണം. റൂമിൽ തിരികെ പോയി അടുത്ത ദിവസം വീണ്ടും തിരികെയെത്തണം. ദിനചര്യകൾ അത് ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും പിന്തുടരണം. ജീവിതവും അതുപോലെ തന്നെയാണ് നിങ്ങൾക്ക് ഒന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

കോഹ്ലിയുടെ അഭിപ്രായത്തോട് യോജിച്ച പീറ്റേഴ്സൺ ടെസ്റ്റ് ക്രിക്കറ്റ് നാല് ദിനമാക്കി ചുരുക്കാനുള്ള തീരുമാനത്തെ എതിർത്തതിൽ അഭിനന്ദിക്കുകയും ചെയ്‌തു.

( Picture Source : Twitter )

” അക്കാര്യത്തിൽ ഞാൻ പന്തയം വെച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞത് ഇങ്ങനെയാണ് കോഹ്ലിക്ക് ചതുർ ദിന ടെസ്റ്റ് വേണ്ടെങ്കിൽ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല ” പീറ്റേഴ്സൺ പറഞ്ഞു.