Skip to content

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിൽ ഒരു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്ട് തന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞത്.

( Picture Source :. Twitter )

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, മുൻ പാകിസ്ഥാൻ താരം സയീദ് അൻവർ എന്നിവരെയാണ് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരായി ഹഫീസ് തിരഞ്ഞെടുത്തത്.

( Picture Source : Twitter )

39 ക്കാരനായ ഹഫീസ് പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 37.65 ശരാശരിയിൽ 3652 റൺസും 218 ഏകദിന മത്സരങ്ങളിൽ നിന്നും 6614 റൺസും 91 ടി20 മത്സരങ്ങളിൽ നിന്നും 1992 റൺസും നേടിയ ഹഫീസ് മൂന്ന് ഫോർമാറ്റിൽ പാകിസ്ഥാന് വേണ്ടി 246 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ് ഈ വർഷം നടക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് താരം ഈ വർഷമാദ്യം വ്യക്തമാക്കിയിരുന്നു.