Skip to content

അവർക്കൊപ്പം ബാറ്റ് ചെയ്യാനാണ് ഇഷ്ട്ടം ; ബാറ്റിംഗ് പാർട്ട്നറെ വെളിപ്പെടുത്തി വിരാട് കൊഹ്‌ലി

മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സനുമായി ഇൻസ്റ്റാഗ്രാമിൽ നടന്ന ലൈവ് ചാറ്റിനിടെ ക്രിക്കറ്റിലെ തന്റെ ഇഷ്ട്ട പാർട്ട്നറെ വെളിപ്പെടുത്തി കോഹ്ലി. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ആണെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡിവില്ലേഴ്‌സ് ആണെന്നും കോഹ്ലി പറഞ്ഞു.

” ഞാൻ ഏറ്റവും കൂടുതൽ ബാറ്റിംഗ് ആസ്വദിക്കുന്ന ആളുകൾ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ ധോണിയാണ്. ഞങ്ങൾ ഒരുമിച്ച് നന്നായി ഓടുന്നു … അതല്ലാതെ? ഡിവില്ലേഴ്‌സ് ഞങ്ങൾ ഒരുമിച്ച് നന്നായി പോകുന്നു. ” കോഹ്ലി പറഞ്ഞു.

അതേസമയം ലൈവ് ചാറ്റിങ്ങിനിടെ കരിയറിലെ രസകരമായ ഇനിങ്സായി 2016 ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരായ 14 ഓവർ മത്സരത്തെ തിരഞ്ഞെടുത്തു. ആ മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. കളിച്ച ഷോട്ടുകൾ എല്ലാം ബാറ്റിൽ മികച്ച രീതിയിൽ കണക്ട് ആവുകയും അന്ന് ഒരിക്കലും ഔട്ട് ആകില്ലെന്ന് കരുതിയെന്നും കോഹ്ലി പറഞ്ഞു.