Skip to content

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ വ്യക്തമാക്കി.

( Picture Source : Twitter )

” എം എസ് ധോണി എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളാണ് വിരാട് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് എന്നാൽ ഞാൻ തിരഞ്ഞെടുക്കുന്നത് ഞാനെതിരെ കളിച്ചിട്ടുള്ള താരങ്ങളെയാണ് അതുകൊണ്ട് ഇരുവരെയും ടീമിൽ ഉൾപ്പെടുത്തുന്നില്ല ” വോൺ പറഞ്ഞു.

വീരേന്ദർ സെവാഗിനൊപ്പം നവ്ജോത് സിദ്ധുവിനെയാണ് ടീമിലെ ഓപ്പണറായി വോൺ തിരഞ്ഞെടുത്തത്. താൻ എതിരെ കളിച്ചതിൽ ഏറ്റവും മികച്ച രീതിയിൽൽ സ്പിന്നർമാരെ നേരിട്ടിരുന്നത് സിദ്ധുവാണെന്നും അതുകൊണ്ടാണ് സെവാഗിനൊപ്പം ഓപ്പണറായി തിരഞ്ഞെടുത്തതെന്നും വോൺ പറഞ്ഞു.

വൻമതിൽ രാഹുൽ ദ്രാവിഡിനെ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായും സച്ചിൻ ടെണ്ടുൽക്കറെ നാലാം നമ്പർ ബാറ്റ്‌സ്മാനായും മൊഹമ്മദ് അസറുദീൻ സൗരവ് ഗാംഗുലി എന്നിവരെ അഞ്ചാം നമ്പർ, ആറാം നമ്പർ ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്ത വോൺ വി വി എസ് ലക്ഷ്മണെ ടീമിൽ ഉൾപ്പെടുത്തിയില്ല.

( Picture Source : Twitter )

മുൻ ക്യാപ്റ്റൻ കപിൽ ദേവാണ് ടീമിലെ ഓൾ റൗണ്ടർ, നയാൻ മോങ്കിയയെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി വോൺ ഉൾപ്പെടുത്തിയത്. ഹർഭജൻ സിങ്, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ടീമിലെ ബൗളർമാർ.

( Picture Source : Twitter )

വോണിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവൻ ;

വീരേന്ദർ സെവാഗ്, നവജോത് സിദ്ധു, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, മൊഹമ്മദ് അസ്റുദീൻ, സൗരവ് ഗാംഗുലി (ക്യാപ്റ്റൻ), കപിൽ ദേവ്, നയാൻ മോങ്കിയ ( wk), ഹർഭജൻ സിങ്, ജവഗൾ ശ്രീനാഥ്, അനിൽ കുംബ്ലെ.