Skip to content

2008 ൽ ബദ്രിനാഥിന് പകരം കോഹ്ലിയെ തിരഞ്ഞെടുത്തത് കാരണം കരിയർ അവസാനിച്ച സെലക്ടർ; വെങ്‌സർക്കറിന്റെ വെളിപ്പെടുത്തലുകളിലൂടെ

2008 ൽ തമിഴ്‌നാടിന്റെ ആഭ്യന്തര താരം എസ്. ബദരീനാഥിനെ മറികടന്ന് കോഹ്‌ലിയെ തിരഞ്ഞെടുത്തതിന് ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കറിന്റെ വെളിപ്പെടുത്തൽ.

ഓസ്ട്രേലിയയിൽ എമർജിംഗ് പ്ലേയേഴ്സ് ടൂർണമെന്റ് ഉണ്ടായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ നാല് എ ടീമുകൾ ഉണ്ടായിരുന്നു. ഞാനും എന്റെ സഹപ്രവർത്തകരും അണ്ടർ 23 താരങ്ങളെ എടുക്കുമെന്ന് തീരുമാനിച്ചു, അക്കാലത്ത് ഞങ്ങൾ അണ്ടർ 19 ലോകകപ്പ് നേടിയിരുന്നു, വിരാട് കോഹ്‌ലി അതിന്റെ ക്യാപ്റ്റനായിരുന്നു, ഞാൻ അദ്ദേഹത്തെ ടീമിൽ തിരഞ്ഞെടുത്തു, ”മുംബൈ മറാത്തി പത്രക്കർ സംഘ് സംഘടിപ്പിച്ച പരിപാടിയിൽ വെങ്‌സർക്കർ പറഞ്ഞു.

” അന്ന് ആ സെലക്ഷനിൽ ധോണിയും കോച്ച് ഗാരി കിർസ്റ്റണും സംശയമുന്നയിച്ചു. ഇത് എന്റെ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു. ” അദ്ദേഹം പറഞ്ഞു.

അദ്ദേഹം (കോഹ്‌ലി) സാങ്കേതികമായി മികച്ചവനായിരുന്നു, അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ഞാൻ കരുതി. ഞങ്ങൾ ശ്രീലങ്കയിലേക്ക് പര്യടനം നടത്തുകയായിരുന്നു, അദ്ദേഹം ടീമിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും അനുയോജ്യമായ സാഹചര്യമാണിതെന്ന് എനിക്ക് തോന്നി. എന്റെ നാല് സഹപ്രവർത്തകർ പറഞ്ഞു ‘നിങ്ങൾ പറയുന്നതുപോലെ ദിലീപ് ഭായ്’, ”സെലക്ഷൻ പാനലിലെ മറ്റ് അംഗങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

” ഗാരിയും ധോണിയും അദ്ദേഹത്തിന്റെ ( കോഹ്ലിയുടെ ) കളി കണ്ടിട്ടില്ലെന്നും അതിനാൽ അതേ ടീമിൽ തന്നെ തുടരുമെന്ന് പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു ‘നിങ്ങൾ അവനെ കണ്ടിട്ടില്ല, പക്ഷേ ഞാൻ കണ്ടു, ഞങ്ങൾ ഈ താരത്തെ എടുക്കണം’, ”വെങ്‌സാർക്കർ പറഞ്ഞു

എൻ. ശ്രീനിവാസന്റെ സി‌എസ്‌കെക്ക് വേണ്ടി കളിക്കുന്ന ബദ്രിനാഥ് ഉണ്ടെന്ന് എനിക്കറിയാം. ബദരീനാഥിനേക്കാൾ കോഹ്‌ലിക്ക് മുൻഗണന നൽകിയപ്പോൾ ശ്രീനിവാസന് സന്തോഷമായില്ല. , ഞാൻ എങ്ങനെ ബദ്രിയെ തിരഞ്ഞെടുക്കാത്തത് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഓസ്‌ട്രേലിയയിലെ എമർജിംഗ് ടൂർ കാണാൻ ഞാൻ പോയിട്ടുണ്ടെന്നും ഈ പയ്യൻ കോഹ്‌ലിയെ അസാധാരണനാണെന്നും ഞാൻ മറുപടി നൽകി.