Skip to content

ഓരോ രാജ്യത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ 

1844 ൽ അമേരിക്കയും കാനഡയും തമ്മിൽ ന്യൂയോർക്കിൽ ആണ് ആദ്യ ഇന്റർനാഷണൽ മത്സരം നടന്നത് . വെറും 4 ഓവർ മാത്രമാണ് അന്ന് നടന്നത് . അവിടെ നിന്നും ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക വിനോദങ്ങളിൽ ഒന്നായി മാറി . 

ക്രിക്കറ്റിൽ ഓരോ രാജ്യത്തിനായി മൂന്നു ഫോർമാറ്റിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാരെ കാണാം . 
അഹമ്മദ് ഷെഹ്‌സാദ്  ( Afhganisthan ) 


ഷെഹ്‌സാദ് ആണ് അഫ്ഘാനിസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ . 116 മത്സരങ്ങളിൽ നിന്നും 3680 റൺസ് 33.5 ശരാശരിയിൽ ഷെഹ്‌സാദ് നേടി . 

സിംബാബ്‌വെക്കെതിരെ നേടിയ 131 റൺസ് ആണ് ഉയർന്ന സ്കോർ 

അലസ്റ്റയർ കുക്ക് (England) 



14956 റൺസ് ആണ് 245 മത്സരങ്ങൾ കളിച്ച cook ഇംഗ്ലണ്ടിന് വേണ്ടി നേടിയത് . 34 സെഞ്ചുറിയും 74 അർധ സെഞ്ചുറിയും cook നേടി . 

ഇന്ത്യക്കെതിരെ നേടിയ 294 ആണ് ഉയർന്ന സ്കോർ 

വില്യം പോട്ടർഫീല്ഡ് ( Ireland) 


അയർലാന്റിന് വേണ്ടി 165 മത്സരങ്ങൾ കളിച്ച പോട്ടർഫീൽഡ് 4274 റൺസ് 28.11 ആവേരജിൽ നേടി . അഫ്‌ഗാനിസ്ഥാനെതിരെ നേടിയ 119 റൺസ് ആണ് ഉയർന്ന സ്കോർ 

ഫ്ലെമിങ് ( Newzeland ) 


ഫ്ലെമിങ് ആണ് ന്യൂസിലാന്റിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് . 396 മത്സരത്തിൽ നിന്നും 35.46 ശരാശരിയിൽ 15319 റൺസ് ഫ്ലെമിങ് നേടി  ശ്രീലങ്കക്ക് എതിരെ നേടിയ 274 റൺസ് ആണ് ഉയർന്ന സ്കോർ 

ഇൻസമാം ഉൾ ഹഖ് ( Pak) 

499 മത്സരങ്ങൾ പാകിസ്ഥാന് വേണ്ടി കളിച്ച ഇൻസമാം ഉൾ ഹഖ് 20580 റൺസ് 43.32 ശരാശരിയിൽ നേടി . ന്യൂസിലാന്റിന് എതിരെ നേടിയ 329 റൺസ് ആണ് ഉയർന്ന സ്കോർ 

കാലിസ് ( സൗത്ത് ആഫ്രിക്ക ) 


519 മത്സരങ്ങൾ കളിച്ച കാലിസ് 25534 റൺസ് നേടിയിട്ടുണ്ട് . 49.10 ആണ് കാലിസിന്റെ ശരാശരി . 62 സെഞ്ചുറിയും 149 ഫിഫ്റ്റിയും കാലിസ് നേടി .

ശ്രീലങ്കക്ക് നേടിയ 224 റൺസ് ആണ് ഉയർന്ന സ്കോർ 

സംഗക്കാര ( Srilanka ) 

594 മല്സരങ്ങളിൽ നിന്നും 46.77 ആവേറേജിൽ 28016 റൺസ് നേടിയ സംഗക്കാരയാണ് ശ്രീലങ്കക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് . 63 സെഞ്ചുറിയും 153 ഫിഫ്റ്റിയും സംഗക്കാര നേടിയിട്ടുണ്ട് . ബംഗ്ലാദേശിന് എതിരെ നേടിയ 319 ആണ് ഉയർന്ന സ്കോർ 

ബ്രയാൻ ലാറ ( WI) 



ലാറയാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് . 430 മത്സരങ്ങളിൽ നിന്നും 46 ശരാശരിയിൽ 22358 റൺസ് ലാറ നേടി ഇംഗ്ലണ്ടിന് എതിരെ നേടിയ 400 ആണ് ഉയർന്ന സ്കോർ 

റിക്കി പോണ്ടിങ് ( ഓസ്ട്രേലിയ) 


560 മത്സരങ്ങളിൽ നിന്നും 45 . 95 ശരാശരിയിൽ 27483 റൺസ് നേടിയ പോണ്ടിങ് ആണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് 

71 സെഞ്ചുറിയും 146 ഫിഫ്റ്റിയും പോണ്ടിങ് നേടിയിട്ടുണ്ട് . ഇന്ത്യക്കെതിരായ 257 ആണ് ഉയർന്ന സ്കോർ 

സച്ചിൻ ടെണ്ടുൽക്കർ ( ഇന്ത്യ) 


ഇന്ത്യക്ക് വേണ്ടി 664 മത്സരങ്ങളിൽ നിന്നും 34357 റൺസ് 48.52 ശരാശരിയിൽ സച്ചിൻ നേടി . 

100 സെഞ്ചുറിയും 164 ഫിഫ്റ്റിയും സച്ചിൻ നേടി ബംഗ്ലാദേശിന് എതിരായ 248 ആണ് ഉയർന്ന സ്കോർ