Skip to content

സ്റ്റീവ് സ്മിത്തിന് ഇനി ക്യാപ്റ്റനാകാം ; 2 വർഷത്തെ വിലക്ക് ഒടുവിൽ അവസാനിച്ചു

2018ലെ വിവാദമായ കേപ്ടൌൺ പന്തു ചുരണ്ടൽ സംഭവത്തിന് പിന്നാലെ അന്ന് ഓസ്‌ട്രേലിയയെ നയിച്ചിരുന്ന സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തെ വിലക്കും, ക്യാപ്റ്റനാകുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്കുമാണ് ലഭിച്ചത്. മാർച്ച് 29, ഇന്ന് രണ്ട് വർഷ പിന്നിട്ടതോടെ ഓസ്ട്രേലിയയെ വീണ്ടും നയിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ഒപ്പം വിവാദത്തിൽ ഉൾപ്പെട്ട സഹതാരം ഡേവിഡ് വാർണറിനും കളിയിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കിയിരുന്നു.

സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിൽ ടിം പെയ്നാണ് ഓസ്‌ട്രേലിയൻ ടീമിനെ നയിച്ചത്. ഇപ്പോഴും ആ സ്ഥാനത്തിൽ തുടരുകയാണ്. ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കുമെന്ന് പെയ്ൻ നേരത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ സ്മിത്ത് തന്നെ വീണ്ടും നായക പദവിയിൽ തിരിച്ചെത്തും.

ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്ത് ഓസ്‌ട്രേലിയയെ 34 മത്സരങ്ങളിൽ നയിച്ചിട്ടുണ്ട്. 18 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 10 മത്സരങ്ങളിൽ തോൽവിയോടെ മടങ്ങി, 6 മത്സരങ്ങൾ സമനിലയാണ്. ഏകദിനത്തിൽ 51 മത്സരത്തിലും ടി20യിൽ 8 മത്സരത്തിലും നയിച്ചിട്ടുണ്ട്.