Skip to content

ടി20 ലോകകപ്പ് മാറ്റമില്ലാതെ നടക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോകത്തെമ്പാടും കൊവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. അതിനൊപ്പം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗുമടക്കമുള്ള ടി20 ലീഗുകളും മാറ്റി വെച്ചിരിക്കുകയാണ്.

” കുറച്ച് ആഴ്ച്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ സാഹചര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ സാധാരണ നിലയിലായാൽ മുൻപ് നിശ്ചയിച്ച പോലെ ഒക്ടോബറിലും നവംബറിൽ ടി20 ലോകകപ്പ് നടത്താൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് പറഞ്ഞു.

ഒക്ടോബർ 18 മുതൽ 23 വരെയുള്ള പ്രീ ക്വാളിഫയർ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 24 നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്.

നവംബർ 15 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം.