Skip to content

പുറത്തിരിക്കുന്ന ഇന്ത്യൻ കളിക്കാർ പോലും എന്നെക്കാൾ കഴിവുള്ളവരാണ്: ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ്

അടുത്തിടെ പുറത്തിറങ്ങിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച ‘ ദി ടെസ്റ്റ് ‘ എന്ന ഡോകുമെന്ററി സീരീസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. നിലവിലെ അന്താരാഷ്ട്ര ടീമുകളുടെ ഭാഗമല്ലാത്ത നിരവധി ഇന്ത്യൻ കളിക്കാർ തന്നെക്കാൾ കഴിവുള്ളവരാണെന്ന് മാർക്കസ് സ്റ്റോയിനിസ് പറഞ്ഞു.

” ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ ടീമാണ് ഇന്ത്യ. കളിക്കാത്ത താരങ്ങൾ പോലും എന്നെക്കാൾ കഴിവുള്ളവരാണ്, “സ്റ്റോയിനിസ് ഡോകുമെന്ററിയിൽ പറഞ്ഞു. ഇന്ത്യയുടെ അവിസ്മരണീയമായ 2018-19 ഓസ്‌ട്രേലിയൻ പര്യടനം കാണിക്കുന്ന വിഭാഗത്തിലാണ് സ്‌റ്റോയിനിസ് ഈ പരാമർശം നടത്തിയത്, ആ പര്യടനത്തിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും വിജയിച്ചിരുന്നു.

എനിക്ക് ഇന്ത്യയിൽ കളിക്കുന്നത് ഇഷ്ടമാണെന്നും അവരുടെ സംസ്കാരത്തെ സ്നേഹിക്കുന്നുവെന്നും സ്റ്റോയിനിസ് കൂട്ടിച്ചേർക്കുന്നുണ്ട്.ഇന്ത്യയില്‍ കളിക്കുമ്പോൾ സമാനതകളില്ലാത്ത ഊര്‍ജ്ജം ലഭിക്കുന്നുണ്ടെന്നും സ്‌റ്റോയിനിസ് അഭിപ്രായപ്പെട്ടു.ഒരു താരത്തിന് ഒരിക്കലും ഇന്ത്യയിലെ സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.