Skip to content

ഐപിഎൽ പതിമൂന്നാം സീസൺ ; ബിസിസിഐയുടെ മുന്നിലുള്ളത് ഈ 4 വഴികൾ

കൊറോണ വൈറസ് പകർച്ച ക്രിക്കറ്റ് ലോകത്തെയും പിടിച്ചു കുലുക്കിയിരിക്കുകയാണ്.തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളും തൽക്കാലത്തേക്ക് റദ്ദ് ചെയ്തിരിക്കുന്നു. ഈ മാസം 29ന് ആരംഭിക്കാനിരുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎലും രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ച സമയം നഷ്ടപ്പെട്ടതോടെ നടത്തിപ്പിന്റെ കാര്യത്തിൽ കടുത്ത തലവേദനയാണ് ബിസിസിഐ നേരിടുന്നത്. മത്സരക്രമീകരണത്തിൽ ബിസിസിഐ പരിഗണിക്കാൻ പോകുന്ന നാല്‌ വഴികൾ ഇവയാണ്.

1. നാല് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരങ്ങൾ നടത്തുക. ഇത് വഴി 28 മത്സരങ്ങളായി ചുരുക്കാൻ സാധിക്കും.

2. ഒരു ദിവസം രണ്ട് മത്സരങ്ങൾ കൂടുതലുള്ള ഫിക്സ്ചർ ഇറക്കുക. ഇപ്രകാരം മെയ് അവസാനത്തോടെ മത്സരം തീർക്കാനാകും

3. പഴയ ശൈലിയിലെ ഇരു ടീമും രണ്ട് തവണ ഏറ്റുമുട്ടുന്നതിന് പകരം ഒരു തവണ മാത്രമായി ചുരുക്കുക. ഇതിലൂടെ മത്സരം 32 ആയി കുറയും

4. മെയ് അവസാനം വരെയോ, അല്ലെങ്കിൽ ജൂണ് ആദ്യം വാരം വരെയോ മത്സരം നീട്ടുക. പക്ഷെ വിദേശ താരങ്ങളുടെ ലഭ്യത ഇതിൽ പ്രധാന പ്രശ്‌നമാവും.

ഏപ്രിൽ 20 ന് മുമ്പായി ഐപിഎൽ ആരംഭിക്കാനായില്ലെങ്കിൽ 13 ആം സീസൺ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വൈകി ആരംഭിക്കുന്നത് അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുമ്പായി തീർക്കാൻ സാധിക്കില്ലെന്ന പ്രശ്നമുള്ളത് കൊണ്ടാണ്.