Skip to content

കൊവിഡ് 19 ; ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പര ഉപേക്ഷിച്ചു

ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള അവസാന രണ്ട് മത്സരങ്ങൾ കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഉപേക്ഷിച്ചു. നാട്ടിലേക്ക് ഉടനെ എല്ലാവരും തിരിച്ചെത്തണമെന്നും ഞായറാഴ്ച്ചയ്ക്ക് ശേഷമെത്തുന്ന എല്ലാവരും നിർബന്ധിതയും 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പുറകെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശപ്രകാരമാണ് പര്യടനം മതിയാക്കി ന്യൂസിലാൻഡ് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരം കാണികളെ പ്രവേശിപ്പിക്കാതെ സിഡ്‌നിയിൽ നടന്നിരുന്നു. മത്സരത്തിലാകട്ടെ ഓസ്‌ട്രേലിയ 71 റൺസിന്റെ വിജയവും സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയ്ക്കൊപ്പം ന്യൂസിലാൻഡിൽ വെച്ച് ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പരയും ഉപേക്ഷിച്ചിട്ടുണ്ട്.