Skip to content

വിരാട് കോഹ്‌ലി ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യയെ അഭിനന്ദിക്കേണ്ടെന്ന് ആരാധകർ ; നിവേദനവുമായി 1000 ത്തോളം ആളുകൾ ഓൺലൈനിൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐസിസി ടൂർണമെന്റുകളിൽ നോകൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീം നിരാശജനകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീനിയർ, ജൂനിയർ , വുമൺസ് എന്നീ എല്ലാ വിഭാഗവും ഇക്കാര്യത്തിൽ ഒരു പോലെയാണ്. കയ്യെത്തും ദൂരെ ഇന്ത്യയ്ക്ക് നിരവധി കപ്പുകളാണ് നഷ്ട്ടമായത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന 50 ഓവർ ലോകകപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ മെൻസ് ടീം പരാജയപ്പെട്ടതിനെ തുടർന്ന്, പിന്നാലെ വുമൺസ് ടീമും ഐ‌സി‌സി ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ടു

https://twitter.com/imVkohli/status/1235443841693626368?s=19

ഈ നിർഭാഗ്യത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സോഷ്യൽ മീഡിയയിലെ ആശംസകൾ എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. പിന്നാലെ അഭിനയ് താക്കൂർ എന്ന ആരാധകൻ ചേഞ്ച്.ഓർഗിൽ വിചിത്രമായ ഒരു നിവേദനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മുൻ ക്യാപ്റ്റനും ഓപ്പണറുമായ വീരേന്ദർ സെവാഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഒരു പ്രധാന മത്സരത്തിന് മുമ്പ് ഇന്ത്യ ടീമിനെ അഭിനന്ദിക്കാൻ ഇരുവരെ അനുവദിക്കരുതെന്നാണ് നിവേദനം. അവരുടെ ആശംസകൾ ശാപമാണെന്നാണ് ഇവരുടെ വാദം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മെൽബണിൽ നടന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വനിതകൾ 85 റൺസിന് പരാജയപ്പെട്ടതിനെത്തുടർന്നാണ് ഞായറാഴ്ച വ്വിചിത്ര നിവേദനം ആരംഭിച്ചത്. ഒരു മാസം മുമ്പ്, ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ അണ്ടർ 19 ടീം ഫൈനലിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.