Skip to content

അവൻ മറ്റൊരു വ്യക്തി മാത്രമാണ് ; ഇന്ത്യ പരമ്പരയ്ക്ക് മുമ്പ് വിരാട് കോഹ്‌ലിയെക്കുറിച്ച് ടിം പെയ്‌നിന്റെ അമ്മ പറഞ്ഞത്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിനിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിൽ നിന്നും ഓൾഡ് ട്രാഫോർഡിൽ ആഷസ് നിലനിർത്തുന്നതിലേക്കുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പ് കാണിക്കുന്ന ദി ടെസ്റ്റ് എന്ന ഡോക്യുമെന്ററി സീരീസ് ഇന്ന് പുറത്തിറങ്ങി. 2018 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയവും ഈ സീരിസിലുണ്ട്.

ആമസോൺ പ്രൈമിൽ പുറത്തിറക്കിയ ഡോക്യുമെന്ററി സീരീസിന്റെ മൂന്നാം എപ്പിസോഡിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ വിരാട് കോഹ്‌ലിയെ ടെസ്റ്റ് പരമ്പരയിൽ എങ്ങനെ പുറത്താക്കുമെന്നതിനെ കുറിച്ച് വിഷമിക്കുന്നതും ഇതിൽ കാണാം.

” ഇന്ത്യ വലിയ രാജ്യമാണ്. അവിടെ അദ്ദേഹം വളരെ ജനപ്രിയനാണ്, അദ്ദേഹം ഒരു ഗ്ലോബൽ സൂപ്പർസ്റ്റാറായി മാറിയിരിക്കുന്നു. അവൻ പോകുന്നിടത്തെല്ലാം ആളുകൾ അവന്റെ ചുറ്റും കൂടുന്നു. മികച്ച കളിക്കാരൻ. ഒരു പക്ഷേ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ. അവൻ നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യുന്നത് സീരീസിന് മുന്നോടിയായി കണ്ടിരുന്നു, അദ്ദേഹം ബോളര്മാരെ തീർത്തും തകർക്കുകയായിരുന്നു. അപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു, ഞങ്ങൾ എങ്ങനെ ഇവനെ പുറത്താക്കുമെന്ന്. അന്നേരം അമ്മ വന്ന് പറഞ്ഞു, ഓ.. അവൻ മറ്റൊരു വ്യക്തി മാത്രമാണ്. ഞാൻ പറഞ്ഞു, ഓ, ശരി നന്ദി, അതൊരു നല്ല ഉപദേശം. അത് അവനെ പുറത്താക്കാൻ ഞങ്ങളെ സഹായിക്കും. അല്ലേ? ” മൂന്നാം എപ്പിസോഡിൽ ടിം പെയ്ൻ ഈ അനുഭവം പങ്കുവെക്കുന്നുണ്ട്.