Skip to content

പരിമിത ഓവറിൽ നായകസ്ഥാനം രോഹിതിന് കൈമാറണോ ; മുൻ ചീഫ് സെലക്ടർ പറയുന്നു

ഇന്ത്യയുടെ ദേശീയ സെലക്ഷൻ പാനലിന്റെ ചീഫ് സെലക്ടറായി എം‌എസ്‌കെ പ്രസാദിന്റെ കാലാവധി ഒടുവിൽ ഈ മാസം അവസാനിക്കുകയാണ്. ചീഫ് സെലക്ടർ ആയിരുന്ന സമയത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഭാഗിക്കുന്നതിനെ കുറിച്ച് മനസ്സിലുണ്ടായിരുന്നോയെന്ന് എം.എസ്.കെ പ്രസാദിനോട് ചോദിച്ചിരിക്കുകയാണ്. ന്യൂസിലാന്റ് ഒഴികെ, മൂന്ന് ഫോർമാറ്റിലും ഒരേ താരം നയിക്കുന്ന ലോകത്തിലെ ഒരേയൊരു പ്രധാന ടീമാണ് ഇന്ത്യ.

വിരാട് കോഹ്‌ലി ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും പരിമിത ഓവർ ടീമുകളിലൊന്നിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ ഏൽപ്പിക്കണമെന്ന ആവശ്യം നിരവധി ഭാഗങ്ങളിൽ ഉയർന്ന് വന്നിരുന്നു.

” എല്ലാ ഫോർമാറ്റുകളിലും ഉയർന്ന വിജയ ശതമാനം നേടിയ വിരാട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിനെ മികച്ച രീതിയിൽ നയിക്കുന്നു. ടീമിനെ നയിക്കാൻ ലഭിച്ച പരിമിതമായ അവസരങ്ങളിലും രോഹിത് മികച്ച റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്, ”അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

” വിരാറ്റിന്റെ ഫോമിനെക്കുറിച്ച് സംസാരിക്കുന്നതും ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ച ചെയ്യുന്നതും ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല, കാരണം കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ഫോർമാറ്റുകളിൽ മികവ് പുലർത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അദ്ദേഹം ഒരു പരമ്പരയിൽ പരാജയപ്പെട്ടതിൽ വിമർശിക്കാൻ കഴിയില്ല. എല്ലാത്തിനുമുപരി, അവൻ മനുഷ്യനാണ്, ഇത്തരത്തിലുള്ള ശരാശരി പരമ്പര ഒരാളുടെ കരിയറിൽ സംഭവിക്കും, ”വിരാറ്റിന്റെ ഫോം ഔട്ടിന് ശേഷം രോഹിത്തിനെ ടീമുകളിലൊന്നിന്റെ ക്യാപ്റ്റനാക്കണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി.